കോട്ടയം: ഗുരുകുല വിദ്യാഭ്യാസമാണോ..? അധ്യാപികയുടെ വീട്ടില്‍ അടുക്കളജോലിയും ഒപ്പം പഠനവും നടത്തിവന്ന പതിനൊന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. കാരണം നായക്കുട്ടിയെ കുളിപ്പിച്ചില്ല. അതേസമയം സംഭവം കേസായതോടെ നൃത്താധ്യാപിക തമിഴ്‌നാട്ടിലേക്ക് മുങ്ങി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.
പോക്‌സോ നിയമപ്രകാരം കുമളി പോലീസ് ശാന്താ മോനോനെതിരെ കേസെടുത്തു.അഞ്ച് വയസു മുതല്‍ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചു വരികയായിരുന്നു കുട്ടി. തന്നെകൊണ്ട് കഠിനമായ ജോലികള്‍ അധ്യാപിക ചെയ്യിച്ചിരുന്നുവെന്ന് കുട്ടി പോലീനോട് പറഞ്ഞു. നായ്ക്കുട്ടിയെ കുളിപ്പിച്ചില്ലെന്ന് പറഞ്ഞാണ് കുട്ടിയെ ആദ്യം തല്ലിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നല്കിയ 500ന്റെ നോട്ട് മോഷ്ടിച്ചതാണോയെന്ന് ചോദിച്ച് വീണ്ടും ചൂരലിന് തല്ലി.
സ്‌കൂളില്‍ കുട്ടി എത്തിയപ്പോള്‍ സഹോദരന്‍ കവിളില്‍ പാട് കണ്ട് ചോദിച്ചപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തായത്. ഇതോടെ കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും അധ്യാപികയുടെ വീട്ടില്‍ എത്തി ബഹളം വച്ചു. എന്നാല്‍ കുട്ടിയെ മുറിക്കുള്ളില്‍ നിന്ന് പുറത്തിറക്കാന്‍ തയാറായില്ല. പോലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്. കുട്ടിയുടെ ശരീരത്തിലെ ചൂരല്‍പ്പാടുകള്‍ കണ്ട് മുത്തശ്ശി അലമുറയിട്ടു. ഇതോടെ അയല്‍വാസികളും ഓടിയെത്തി.
നേരത്തെ പിതാവ് സ്‌കൂള്‍ വിട്ട് വരുന്ന സമയത്ത് കുട്ടിക്ക് 500 രൂപ നല്‍കി എന്നാല്‍ മോഷ്ടിച്ചതാണെന്നായിരുന്നുടൂച്ചറുടെ വാദം. ഇക്കാര്യം ഉന്നയിച്ച് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ പ്രധാനാധ്യാപിക കുട്ടിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. ഇതേ തുടര്‍ന്നാണ് പ്രധാനാധ്യാപികയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.
Discussion about this post