തിരുവനന്തപുരം: നെയ്യാര്‍ഡാം സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐ ഗോപകുമാറിന് സസ്പെന്ഷന്. ഗോപകുമാറിനെ അന്വേഷണവിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും ഡിഐജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന് നിര്‍ദ്ദേശം നല്കി. നേരത്തെ എഎസ്ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിഐജി വ്യക്തമാക്കിയിരുന്നു. പരാതിക്കാരന് പ്രകോപിച്ചെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും എഎസ്ഐ ഗോപന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്ഐ യൂണിഫോമില്‍ അല്ലാതിരുന്നതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എഎസ്ഐക്ക് എതിരെ വകുപ്പുതല നടപടി തുടരും.
പരാതിയുമായി തിരുവനന്തപുരം നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും മകളെയും പോലിസുകാരന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്നും പോലീസിനെ പെരുമാറ്റം പഠിപ്പിക്കേണ്ടന്നുമാണ് എഎസ്ഐ ആക്രോശിക്കുന്ന വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ ഡിഐജിയോട് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.
സംഭവത്തില്‍ എഎസ്ഐ ഗോപനെ സ്ഥലം മാറ്റിയിരുന്നു. നെയ്യാര്‍ ഡാം സ്റ്റേഷനില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സുദേവന് എന്നയാളുടെ മൂത്ത മകള്‍ അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മകളെ കാണാനില്ലെന്ന സുദേവന്റെ പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും മകള്‍ കാമുകനൊപ്പം പോയി. എന്നാല്‍ മകളും കാമുകനും ഇനി തന്റെ വീട്ടില്‍ കയറരുതെന്ന നിബന്ധന വയ്ക്കണമെന്ന് സുദേവന് ആവശ്യപ്പെട്ടു. ഇതിന് പോലീസ് തയാറാകാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഈ ആക്രോശത്തിലെത്തിയത്.
സുദേവനൊപ്പം എത്തിയ പെണ്‍കുട്ടിയോട് പോലീസിന്റെ പെരുമാറ്റം അപമര്യാദയായിട്ടായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മടങ്ങുന്നതുള്പ്പെടെയുളെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എഎസ്ഐ ഗോപനെ സ്ഥലം മാറ്റി വകുപ്പ തല അന്വേഷണം തുടങ്ങിയത്.
Discussion about this post