കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍. ഇതിനായി സിന്‍ഡിക്കറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ജനറല്‍ ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്
ഇന്നലെ രാത്രിയാണ് സമൂഹമാധ്യമങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ജനറല്‍ ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്രചരിച്ചത്. തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഈ പരീക്ഷ മാറ്റിവക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമുള്ളതാണെന്നും കൃത്യമായി അന്വേഷണം നടത്തുമെന്നും വി.സി. കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.പൊലിസും അന്വേഷിക്കും
കോളജ് യൂണിയന് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേരത്തെ ഈ പരീക്ഷ മാറ്റിവച്ചതായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തവര്‍ പരീക്ഷാഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടത്തിയ മാര്‍ച്ചിലും പൊലിസുമായി ഉന്തും തള്ളുമുണ്ടായി
Discussion about this post