തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു നനച്ച് വളര്‍ത്തിയ സംഭവത്തില്‍ 56കാരനെ പോലീസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. അരുവിക്കര മുണ്ടല പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ ചെല്ലപ്പന്റെ മകന് രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രന്-56) നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനയില്‍ പാറ രാജേന്ദ്രന് കുടുങ്ങുകയായിരുന്നു. അതേസമയം, രാജേന്ദ്രന് കഞ്ചാവ് ചെടി വളര്‍ത്തുന്നതായി രഹസ്യ വിവരം എക്സൈസിന് കൈമാറിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍മാരായ കെ സാജു, കെഎന്‍ മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ് നജുമുദീന്, എസ് ഗോപകുമാര്‍, എസ്ആര്‍ അനീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം ആര്. രമ്യ, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുകയായിരുന്നു കഞ്ചാവ് ചെടി.
Discussion about this post