പത്തനംതിട്ട: സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക.് ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13529 തീര്‍ത്ഥാടകര്‍ ഇന്നലെ വരെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും നിലയ്ക്കലില്‍ ഇന്നലെ വരെ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറയുന്നു.
സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒന്‍പതുപേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായമെന്ന് എന്‍ വാസു പറഞ്ഞു. നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എന്‍ വാസു പറഞ്ഞു.
എന്നാല്‍ വര്‍ധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന് ശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നും എന്‍ വാസു വ്യക്തംമാക്കി.
Discussion about this post