തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് ഇന്ധനവില. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 83.89 രൂപയും ഡീസലിന് 77.54 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.07 രൂപയും ഡീസലിന് 75.82 രൂപയുമാണ്. കോഴിക്കോട് 82.42 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് 76.18 രൂപയും.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.89 രൂപയാണ്. ഡീസലിന് 71.86 രൂപയാണ് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.58 രൂപയും ഡീസലിന് 78.38 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനഃരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.