കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും – സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും മുഴുവന്‍ സീറ്റിലേക്കും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അയ്യായിരത്തിലധികം സീറ്റുകളില്‍ ബിജെപിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലെന്നതാണ് സത്യാവസ്ഥ.
കോഴിക്കോട് ജില്ലയില്‍ 9 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭാ വാര്‍ഡുകളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ല. നൊച്ചാട് പഞ്ചായത്ത് 15, 16, വാര്‍ഡുകളിലും കടലുണ്ടി നാലാം വാര്‍ഡ്, കക്കോടി 7ാം വാര്‍ഡ്, മണിയൂര്‍ 1ാം വാര്‍ഡ്, കിഴക്കോത്ത് 17ാം വാര്‍ഡ്, തിരുവള്ളൂര്‍ 11, 13, 18 വാര്‍ഡുകളിലുമാണ് ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്.
ഇതിന് പുറമെ വടകര നഗരസഭയിലെ 29ാം വാര്‍ഡിലും കൊയിലാണ്ടി 8ാം വാര്‍ഡിലും സ്ഥാനാര്‍ത്ഥികള്‍ ഇല്ല. തൊട്ട് അടുത്ത ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങളുള്ളപ്പോഴാണ് മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന.