തിരുവനന്തപുരം: വീണ്ടും വീണ്ടും അഭിമാനമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ശൈലജ ടീച്ചര്‍ അര്‍ഹയായി. വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് എത്തിയത്.
വോഗ് ലീഡര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേട്ടത്തിന് പിന്നാലെയാണ് കേരളത്തിന് അഭിമാനമായി അവതാരകന്റെ വേഷത്തില്‍ ദുല്‍ഖരും എത്തിയിരിക്കുന്നത്.കെ കെ ശൈലജ വിജയിയായ വിവരം ദുല്‍ഖര്‍ തന്നെയാണ് പ്രഖ്യാപിച്ചത്.
‘പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ പോലും ഞാന്‍ അര്‍ഹനല്ല. എങ്കിലും എല്ലാ ആദരവോടും കൂടി ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്’ – എന്ന് പറഞ്ഞു കൊണ്ടാണ് അടുത്ത വിജയിയായി കെ കെ ശൈലജ ടീച്ചറിനെ പ്രഖ്യാപിച്ചത്.
ദുല്‍ഖറിന് പുറമെ ബോളിവുഡ് നടി ഭൂമി പട്‌നെക്കറും തമിഴ് നടി സാമന്ത അക്‌നേനിയുമായിരുന്നു മറ്റ് അവതാരകര്‍. ഭുമി പെഡ്‌നേകര്‍ ആയിരുന്നു വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമാന്ത അകിനേനി ആയിരുന്നു സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.
നഴ്‌സ് ആയ രേഷ്മ മോഹന്‍ദാസ്, ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കോവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്‌കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ വിമന്‍സ് നാഷണല്‍ ഫീല്‍ഡ് ഹോക്ക് ടീമിനാണ് സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്.
Discussion about this post