കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. കെഎപി നാലാം ബറ്റാലിയനിലേയ്ക്ക് തീവ്രപരിശീലനത്തിനാണ് അയച്ചത്. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും.
കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെ ഇന്‍സ്‌പെകടറുടെ വിരട്ടല്‍. അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപകമായതോടെയാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡില്‍ പഴങ്ങള്‍ വിറ്റിരുന്ന തെരുവ് കച്ചവടക്കാര്‍ക്ക് നേരെ ഇന്‍സ്‌പെക്ടര്‍ അസഭ്യവര്‍ഷം നടത്തിയത്. കച്ചവടക്കാരിലൊരാള്‍ ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു ഇന്‍സ്‌പെക്ടര്‍ വിശദീകരിച്ചത്.
Discussion about this post