തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം.വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പോസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്.
ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്താം. വോട്ടെടുപ്പിന്റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി
Discussion about this post