തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. അയൽവാസിയുമായി സംഘർഷത്തിൽ ഏർപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കടയംകുളം സ്വദേശിയെ വിട്ടുകിട്ടണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം.
സമീപത്ത് സിസിടിവി സ്ഥാപിച്ചതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് കടയംകുളം സ്വദേശി ജെഫ്രിൻ അറസ്റ്റിലായത്. ഇയാളെ വിട്ടുകിട്ടണം എന്നും ഇയാൾക്ക് കേസിൽ പങ്കില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികളുമായി മുന്നോട്ട് പോവുമെന്നും പോലീസ് അറിയിച്ചു.
Discussion about this post