ചികിത്സാ പിഴവിന് ഡോക്ടർക്ക് തെളിവ് ഹാജരാക്കാനായില്ല; കളമശ്ശേരി മെഡിക്കൽ കോളേജിന് ആരോഗ്യവകുപ്പിന്റെ ക്ലീൻചിറ്റ്

medical college | Big news live

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകിയത്. കോവിഡ് രോഗം ബാധിച്ച രോഗികളുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തൽ.

സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച ഡോക്ടർക്ക്, താൻ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ, കളമശ്ശേരി മെഡിക്കൽ കേളേജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികൾ പോലീസ് തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പികെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പോലീസ് അറിയിച്ചിരുന്നു.

Exit mobile version