തിരുവനന്തപുരം: 12 വര്‍ഷത്തിന് ശേഷം കപ്പ് പാലക്കാടിന്. സന്തോഷം പങ്കുവെച്ച് എംഎല്എമാരായെ ഷാഫി പറമ്പലും വിടിബല്‍റാമും ലൈവ് വീഡിയോയില്‍. സോഷ്യല്‍ വാളുകളില്‍ ഇപ്പോള്‍ പാലക്കാടിന്റെ സ്വര്ണതിളക്കമാണ് ഉയരുന്നത്. അതിജീവനത്തിന്റെ കലോല്‍സവം, ചെലവും ദിനങ്ങളും ചുരുക്കി നടത്തിയ കലോല്സവുമായിരുന്നു ഇത്. ഒടുവിലിത് ഒട്ടേറെ തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്ന പാലക്കാടിന് ഇത് ഇരട്ടി മധുരുമാണ്.
വീട്ടിലെ മോശം സാഹചര്യങ്ങളില്‍ നിന്നും കലയ്ക്ക് വേണ്ടി സമയവും പണവും മാറ്റിവയ്ക്കുന്ന കുട്ടികളുടെ കഷ്ടപാടിന്റെയും സ്വപ്നത്തിന്റെയും വിജയമാണ് ഈ കിരീടമെന്ന് ഇരുവരും പറഞ്ഞു. കപ്പിനും ചുണ്ടിനുമിടയില്‍ പലകുറി നഷ്ടപ്പെട്ട കിരീടം ഇത്തവണ പാലക്കാടിന്റെ മണ്ണിലെത്തിച്ചവര്ക്ക് ആശംസകളും ഒപ്പം കലോല്‍സവത്തില്‍ പങ്കെടുത്ത എല്ലാ മല്‍സരാര്‍ഥികള്‍ക്കും അനുമോദനങ്ങളും ഇരുവരും നേര്‍ന്നു
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയവസാനിച്ച കലോല്‍സവത്തില്‍ 930 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. മൂന്നു പോയിന്റ് വ്യത്യാസത്തിനാണ് കോഴിക്കോടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 903 പോയിന്റ് നേടിയ തൃശൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.കണ്ണൂരും, മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ആതിഥേയ ജില്ലയായ ആലപ്പുഴ എറണാകുളത്തിനും പിന്നില്‍ ഏഴാമതായി. ആഡംബരങ്ങളൊഴിവാക്കി നടത്തിയ കലോല്‍സവമായതിനാല്‍ സമാപന സമ്മേളനമോ വിപുലമായ സമ്മാനദാന ചടങ്ങോ ആലപ്പുഴ കലോല്‍സവത്തില്‍ ഉണ്ടായിരുന്നില്ല.
Discussion about this post