‘മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ കൊടുത്താല്‍ എനിക്ക് അരമണിക്കൂര്‍ എങ്കിലും വേണം’; തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ വാര്‍ത്ത സമ്മേളനം 2 മിനിറ്റ് മാത്രമെ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നുള്ളുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മാദ്ധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നത് ശരിയല്ല. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഒരു മണിക്കൂര്‍ നല്‍കുന്നു. തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ രണ്ട് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നു. മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ നല്‍കുകയാണെങ്കില്‍ തങ്ങള്‍ക്ക് ഒരു അര മണിക്കൂര്‍ എങ്കിലും തരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുറച്ചു നാളുകളായി സുരേന്ദ്രന്‍ സ്ഥിരം വാര്‍ത്താ സമ്മേളനങ്ങള്‍ വിളിക്കാറുണ്ട്. അരമണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പരമാവധി രണ്ടു മിനിറ്റ് മാത്രമെ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുള്ളു എന്നതാണ് സുരേന്ദ്രന്റെ ധര്‍മ്മ സങ്കടത്തിനു കാരണം.

Exit mobile version