തിരുവനന്തപുരം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. നേരത്തെ എംജി സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റിയെന്ന് അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് നവംബര്‍ 26ന് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതല് 24 മണിക്കൂറാണ് പണിമുടക്ക്. ഐഎന്‍ടിയുസി, സിഐടിയു ,എഐടിയുസി അടക്കമുള്ള 10 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്നും സമരസമിതി അറിയിച്ചു.