കൊച്ചി: ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഹൈക്കോടതി. ശബരിമലയില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശനത്തിന് പോവുന്നത് പോലീസ് തടഞ്ഞെന്നു ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണം.
ചാലക്കുടി സ്വദേശികളായ ബിപിന്‍, ദിപിന്, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
നവംബര്‍ 29ന് പമ്പയില്‍ വെച്ച് പോലീസ് തടഞ്ഞെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി സന്നിധാനത്തെത്തി സ്ഥിതിഗതികളില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ജസ്റ്റിസ് പിആര്‍ രാമന്, ഡിജിപി എ ഹേമചന്ദ്രന് ജസ്റ്റിസ് എസ് സിരിജഗന് എന്നിവരായിരുന്നു നിരീക്ഷകസമിതി അംഗങ്ങള്‍.
Discussion about this post