മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം നടക്കുകയായിരുന്നു. പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാര്‍ തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. ബീഫ് വ്യാപാരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വില 180 രൂപ വരെയായിരുന്നു.
എന്നാല്‍ ഇനിമുതല്‍ ആ വിലക്കല്ല കരുവാരക്കുണ്ടില്‍ ബീഫ് ലഭിക്കുക. സംസ്ഥാന നേതാക്കന്മാര്‍ ഇടപെട്ടതോടെ വില 250ല്‍ ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് അറവുശാലക്കാര്‍ തമ്മില്‍ വാശിയേറിയ മത്സരം അരങ്ങേറിയതോടെ കിലോക്ക് 260 രൂപ എന്നുള്ളതില്‍ നിന്ന് ബീഫ് വില 180 രൂപയായി കുറഞ്ഞിരുന്നു.
പിന്നീട് 220 രൂപക്കാണ് എല്ലാവരും വില്‍പ്പന നടത്തിയത്. വില കുറഞ്ഞതോടെ ബീഫ് വാങ്ങാന്‍ ആള്‍ക്കാരുടെ ക്യൂ ആയി. ഇത് കനത്ത നഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇനി ബീഫിന് വില 250 രൂപയാവും.
സംഭവം വാര്‍ത്തയായിരുന്നു. ചര്‍ച്ചയില്‍ കെ മന്‍സൂര്‍, എന്‍എം റഷീദ്, കെകെ ഗഫൂര്‍ വാപ്പു, സിപി ഷൗക്കത്ത്, വാപ്പു വാക്കാടന്‍, കെ ഹാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post