കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് യുവ നടി എസ്തര് അനില്‍. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താന്‍ വോട്ട് ചെയ്യുന്നത്’ എന്നും താരം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു എസ്തര്.
‘ആദ്യവോട്ടാണ് ഇത്തവണത്തേത്. എന്നാല്‍ സ്ഥാനാര്‍ഥി ആരാണെന്നു അറിയില്ല. അമ്മയുടെ അപ്പന് തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേയുള്ളു. ഇനി തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് കണ്ടറിയണം’ – എസ്തര് പറഞ്ഞു.
‘ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താത്പര്യമില്ല. എന്നാല്‍ ഇപ്പോഴത്തെ ഭരണത്തോട് താത്പര്യമുണ്ട്. കോവിഡ് കാലത്തു ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളില്‍ താന്‍ സന്തുഷ്ടയാണ്’ എന്നും എസ്തര് തുറന്നുപറഞ്ഞു. ബാലതാരമായും പിന്നീട് നായികയുമായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് എസ്തര് അനില്‍.
മഹാരാഷ്ടരയില്‍ ബിരുദ വിദ്യാര്‍ത്ഥിയായ എസ്തറിന് മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഒരുപാടു അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അഭിനയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോകാന്‍ ആണ് എസ്തര് താല്പര്യപ്പെടുന്നത്.
Discussion about this post