തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങാതെ പെന്ഷന് വിതരണം. നവംബര്‍ മാസത്തിലെ പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. 46.15 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.32 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയും ഈ മാസം പെന്ഷന് ലഭിക്കും.
2016ല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് ഏകദേശം 19 മാസത്തെ പെന്ഷന് കുടിശികയാണ് ഉണ്ടായിരുന്നത്. പെന്ഷന് വിതരണവും അവതാളത്തിലായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇതിനുള്ള ചിട്ട സര്‍ക്കാര്‍ ഉണ്ടാക്കിയത്.
ഇപ്പോള്‍ തീരുമാനിക്കുന്ന നിമിഷത്തില്‍ കേരളത്തില്‍ ക്ഷേമനിധി പെന്‍ഷനടക്കം 53 ലക്ഷത്തിലധികം പേര്‍ക്ക് പണം എത്തിക്കാന്‍ കഴിയുന്ന ചിട്ടയും സൂക്ഷ്മതയുമുള്ള സംവിധാനവും ഒരുക്കി കഴിഞ്ഞു.
Discussion about this post