കൃത്യസമയത്ത് വിവാഹത്തിന് എത്താന്‍ ഇടുക്കിയില്‍ നിന്ന് വയനാട്ടിലേയ്ക്ക് പറന്നിറങ്ങി നവവധു. കൊവിഡ് കാലത്താണ് ഏറെ വ്യത്യസ്തമായ ഈ വിവാഹം. വണ്ടന്മേട് ചേറ്റുക്കുഴി ബേബിയുടെ മകള്‍ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റര്‍ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്. നാല് ലക്ഷത്തോളമാണ് ചെലവ്.
വിവാഹത്തിനായി 14 മണിക്കൂറോളം വരുന്നയാത്ര ഒഴിവാക്കാന്‍ കൂടിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിനാണ് ഈ വ്യത്യസ്തത.
രാവിലെ 9 മണിയോടെ ഇടുക്കില് നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി. മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന ഇവരുടെ വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീണ്ടത്. വിവാഹശേഷം ഹെലികോപ്ടറില്‍ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങുകയും ചെയ്തു.
Discussion about this post