വിഴിഞ്ഞം: പുന്നകുളത്ത് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോള്‍, എന്നിവരെ മെഡിക്കല്‍ കോളേജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.