മാവേലിക്കര: മാവേലിക്കരയില്‍ കള്ള് ഷാപ്പ് തകര്‍ത്ത് മോഷണം. ഷാപ്പിന്റെ ചുമരിലെ തടി പലകകള്‍ തകര്‍ത്താണ് മോഷണം. ചാരുമ്മൂട് തടത്തിലയ്യത്ത് സുനില്‍ കുമാറിന്റെ ലൈസന്‍സിയിലുള്ള ഉമ്പര്‍നാട് പുത്തന്‍ചന്ത റ്റിഎസ്.24-ാം നമ്പര്‍ ഷാപ്പിലാണ് കവര്‍ച്ച നടന്നത്.
ഷാപ്പില് സൂക്ഷിച്ച 8400 രൂപയും 37 കുപ്പി കള്ളും മോഷണം പോയിട്ടുണ്ട്. ഷാപ്പിലെ ജീവനക്കാരനായ പ്രയാര്‍ സ്വദേശി അജി രാവിലെ ഷാപ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും കള്ളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ കുറത്തികാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post