കൊച്ചി: ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഒന്നായ ഗേ ദമ്പതികള്‍ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. മലയാളക്കര മനസ്സുതൊട്ടനുഗ്രഹിച്ച ഗേ കപ്പിളായിരുന്ന നിവേദും റഹീമുമാണ് വേര്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ നിറയുന്നത്.
സോഷ്യല്‍ മീഡിയയിലടക്കം വന്‍ പിന്തുണ നേടിയ ഗേ കപ്പിളായിരുന്നു നിവേദും റഹീമും. റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്നും താന്‍ ഇതിന് പിന്നാലെ വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്.
എന്റെ പേരില്‍ നിന്നും ജീവിതത്തില്‍ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നുവെന്നും നിവേദ് പറയുന്നു. നീണ്ട 6 വര്‍ഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകര്‍ത്തുവെന്നും നിവേദ് കൂട്ടിച്ചേര്‍ത്തു.
ആ തകര്‍ച്ചയെ തുടര്‍ന്ന് ലൈംഗിക ജീവിതവും , കുടുംബ ജീവിതവും തകര്‍ന്നു, എന്നാല്‍ തങ്ങളെ കണ്ട് ഒരുമിച്ചവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമാകരുത്. ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിര്‍ത്തു , എന്റെ സ്വപ്നങ്ങളെ തകര്‍ത്തെന്നും നിവേദ് വേദനയോടെ പറയുന്നു.
അവസാന കാലമായപ്പോള്‍ തങ്ങള്‍ തമ്മില്‍ ഫിസിക്കല്‍ റിലേഷന്‍ പോലും ഇല്ലായിരുന്നുവെന്നും റഹീം പോയപ്പോള്‍ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നുവെന്നും അങ്ങനെ പതിയെ ഈ സങ്കടക്കടലില്‍ നിന്നും കരകയറിയെന്നും നിവേദ് പറഞ്ഞു.
ഇപ്പോള്‍ ഒരാളുമായി റിലേഷനിലാണ്, സമയം ഒത്തു വന്നാല്‍ അത് അന്നേരം പറയാമെന്നും നിവേദ് വ്യക്തമാക്കി. ഉള്ളില്‍ വീര്‍പ്പുമുട്ടിയിരുന്ന സത്വത്തെ തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോള്‍ ആ പാത പിന്തുടരാന്‍ ധൈര്യം കിട്ടിയതും ഏറെ പേര്‍ക്കായിരുന്നു.