തിരുവനന്തപുരം: ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മ സംഘടനക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാടണം എന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഷറീസ് മന്ത്രി. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ ഒരിക്കലും അനാഥമാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ അവര്‍ ഭയപ്പെടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മീ ടൂ ക്യാംപെയ്ന് അന്തസോടെ ജീവിക്കാനുള്ള സ്ത്രീകള്‍കളുടെ പോരാട്ടത്തിന്റെ ഭാഗമാണെന്നും എംഎല്‍എയും നടനുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇര പരാതി നല്കിയാല് പൊലീസ് കേസെടുക്കുമെന്നും എന്നാല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രമുഖ താരങ്ങളുടെ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
Discussion about this post