തിരുവനന്തപുരം: യാത്രക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താന്‍ തയാറാകാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവര്‍ എസ്. ജയചന്ദ്രനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് ഇയാളെ സ്ഥലം മാറ്റി.
ഈ മാസം ഒന്‍പതിനാണ് അച്ചടക്ക നടപടിക്ക് കാരണമായ സംഭവം നടന്നത്. കട്ടപ്പന തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തിയ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടി അറക്കുളം സ്റ്റോപ്പിന് സമീപം ഇറങ്ങണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ജയചന്ദ്രന് ബസ് നിര്‍ത്താന്‍ തയ്യാറായില്ല. കൂടെ ഉണ്ടായിരുന്ന സഹയാത്രികരും ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല.
ഇതേതുടര്‍ന്നാണ് ഡ്രൈവര്‍ ജയചന്ദ്രന് എതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്
Discussion about this post