തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്നതാണ് എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍, ക്ഷേമപെന്ഷന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയവയാണ് പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ;
*2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി നിലവില്‍ വരും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്ക്കും ക്ഷേമനിധിയില്‍ ചേരാന്‍ സാധിക്കും. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. മറ്റു പെന്‍ഷനുകളില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും 60 വയസു മുതല്‍ പെന്ഷന് നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സും നല്‍കും.
*തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
*ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്ഷന് 1,500 രൂപയായി ഉയര്‍ത്തുന്നതാണ്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മുഴുവന്‍ പെന്ഷന് നല്‍കും.
*കേവലദാരിദ്ര്യം ഇല്ലാതാക്കും.
*എല്ലാവര്ക്കും വെളിച്ചം, എല്ലാവര്ക്കും കുടിവെള്ളം, എല്ലാവര്ക്കും വീട്
Discussion about this post