തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തകര്‍ക്കുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോഡി മാജിക് ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി എംപി.
പൂജപ്പുരയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഈ വരുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വന്ഭൂരിപക്ഷത്തോടെ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോഡി മാജിക് ആയിരിക്കും. അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതിരഹിത ഭരണമാണ് എന്‍.ഡി.എയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പൂജപ്പുര വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി വി.വി. രാജേഷ്, ശശികുമാര്‍, ശിവന്‍കുട്ടി, ഡോ. വിജയലക്ഷ്മി, കൃഷ്ണകുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Discussion about this post