തിരുവനന്തപുരം: പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആക്ട് ഭേദഗതിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാല്‍ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിക്കുന്നത്.
Discussion about this post