തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിവാദം വീണ്ടുമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ‘ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല’ എന്ന് സുരേഷ് ഗോപി പറഞ്ഞു.
മറ്റ് പാര്‍ട്ടികള്‍ വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്. അയപ്പന് എല്ലാം കാണുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്… എന്റ അയ്യന്…’, സുരേഷ് ഗോപി പറഞ്ഞതിങ്ങനെ
സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ഒരു മാനസിക മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാവണം അത്. എവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്ട്ടിക്കാന് പേടിക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
Discussion about this post