തിരുവനന്തപുരം: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍(02618)ട്രെയിന്റെ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. നവംബര്‍ 30 മുതലാണ് പുതിയ ക്രമീകരണം.
എറണാകുളത്തു നിന്ന് ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. എന്നാല്‍ തിരിച്ച് നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം ട്രെയിന്‍ നിര്‍ത്തിയാല്‍ മതിയെന്നാണ് റെയില്‍വേയുടെ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി നിസാമുദ്ദീന്‍-എറണാകുളം, ലോകമാന്യതിലക്-തിരുവനന്തപുരം എന്നീ സെപ്ഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. നിലവില്‍ മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ഓടിയിരുന്ന സമയത്താണ് ഈ തീവണ്ടി ഓടുന്നത്. അതേസമയം ദിവസേനയുള്ള ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനിന്റെ സ്റ്റോപ്പുകള്‍ക്കൊന്നും മാറ്റവുമില്ലെന്നും റെയില്‍വേ അറിയിച്ചു.
Revised schedule of Train No. 02617/02618 Ernakulam – Hazarat Nizamuddin – Ernakulam Superfast Daily Special w.e.f 30th November, 2020 from both the directions pic.twitter.com/VzCzIkn56U
— Southern Railway (@GMSRailway) November 20, 2020
Discussion about this post