തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. സംസ്ഥാനത്ത് ആകെ 2022 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മരണ നിരക്ക് പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 5,57,315 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Discussion about this post