വാഗ്ദാനങ്ങള്‍ പാലിച്ചില്ല; സനല്‍കുമാറിന്റെ കുടുംബം അനിശ്ചിതകാല സമരം തുടങ്ങി

ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി

തിരുവനന്തപുരം: ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സനല്‍കുമാറിന്റെ കുടുംബം പറഞ്ഞു.

ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സനല്‍കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇതോടെയാണ് കുടുംബം അനിശ്ചിതകാല സമരത്തിന് ഒരുങ്ങിയത്.

Exit mobile version