കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റില്‍ 48 ലക്ഷം രൂപ വിലവരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കരിപ്പൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നെത്തിയ ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് 54,19,272 രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
Discussion about this post