കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെ പ്രായപൂര്‍ത്തിയാവാത്തവരെ തെരഞ്ഞെടുപ്പ് മത്സരത്തിന് നിര്‍ത്തിയ ബി.ജെ.പി നടപടി ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂര്‍ത്തി’യാകാത്ത ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.
പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് രേഷ്മയുടെ പ്രായം 20 വയസ്സാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പത്രിക തള്ളിയത്. സംഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.
അതേസമയം രേഷ്മയുടെ പത്രിക തള്ളിയെങ്കിലും ഇവരുടെ അപര സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് ബി.ജെ.പിയ്ക്ക് ആശ്വാസമായിട്ടുണ്ട്.
Discussion about this post