തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ മകന് ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. വീട്ടില്‍ തളര്‍ന്നുവീണ ജോയെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തളര്‍ച്ച അനുഭവപ്പെട്ടതിന് പിന്നാലെ ജോ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post