സന്നിധാനം: ശബരിമലയിലെ കാണിക്കവരുമാനം വന്‍ തോതില്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നൂതന മാര്‍ഗങ്ങളുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്. സ്വകാര്യ ബാങ്കുമായി സഹകരിച്ച് സന്നിധാനത്ത് ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാണിയ്ക്ക് ഇടാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.
ഇതോടെ ഭക്തര്‍ക്ക് ചില്ലറ തപ്പി പായേണ്ട കഷ്ടതയും നീങ്ങി. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് കാണിയ്ക്ക നല്‍കാം. ഇതിനുള്ള സംവിധാനം സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തി. പദ്ധതി തുടങ്ങിയ ആദ്യ ദിനം ഏഴായിരം രൂപയാണ് ലഭിച്ചത്. ഒരു യൂണിറ്റ് മാത്രമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിജയകരമായാല്‍ പദ്ധതി ഭാവിയില്‍ വ്യാപിപ്പിക്കും.
Discussion about this post