ആലപ്പുഴ: കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പിസി വിഷ്ണുനാഥിന് പുറമെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. ജില്ലയില്‍ യുഡിഎഫ് സീറ്റുചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പിസി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന് എംഎല്‍എ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് സികെ ഷാജിമോഹന്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കൊവിഡ് ബാധിച്ചത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്.പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെപിസിസി ഉപസമിതിയില്‍ പിസി വിഷ്ണുനാഥ്, സിആര്‍ ജയപ്രകാശ്, എം മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗംസ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും നിരീക്ഷണത്തില്‍ പോയി.
Discussion about this post