നെടുമ്പാശേരി: ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്.
10 ഗ്രാം കഞ്ചാവാണ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ സിഐഎസ്എഫ് പിടികൂടിയത്. ഇന്നലെ ബഹ്‌റൈനിലേക്കു പോകാനെത്തിയതായിരുന്നു സുധീഷ്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നി ഹല്‍വപ്പൊതി തുറന്നു നോക്കുകയായിരുന്നു.
ഹല്‍വ പൊട്ടിച്ചുനോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബഹ്‌റൈനിലുള്ള കൂട്ടുകാരനു നല്‍കാനായി ബന്ധുക്കള്‍ തന്നു വിട്ടതാണെന്നും പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. നെടുമ്പാശേരി പൊലീസിനു കൈമാറി.
Discussion about this post