അഹ്മദാബാദ്: അഹ്മദാബാദില്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കൊവിഡ് രോഗ ബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വരിക. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.
ഉത്സവസീസണ്‍ ആയതുകൊണ്ടാണ് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാവുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള കിടക്കകള്‍ ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു. 40 ശതമാനം കിടക്കകളും ഒഴിവുണ്ടെന്നും കൊവിഡ് ബാധ നിയന്ത്രണ വിധേയമാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു.
അഹ്മദാബാദില്‍ ആകെ 46,022 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 1281 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 191624 ആയി.
Discussion about this post