തിരുവനന്തപുരം: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടി വസ്ത്ര വ്യാപാരശാലയുടെ ഭൂമി ഏറ്റെടുത്തതില്‍ ഉയര്‍ന്ന അഴിമതിയാരോപണത്തിലാണ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മെട്രോ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയേറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്ന കളമശ്ശേരി സ്വദേശി നല്കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. സര്‍ക്കാര്‍ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാള്‍ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടര്‍ ശീമാട്ടിയുമായി കരാര്‍ ഉണ്ടാക്കിയതെന്നാണ് ഉയരുന്ന ആരോപണം. എംജി രാജമാണിക്യം നിലവില്‍ കെഎസ്ഐടിഐഎല്‍ എംഡിയാണ്.
Discussion about this post