കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുകയാണ്. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ വ്യാഴാഴ്ചയും ഇടിവ് തുടരുകയാണ്.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.