മലപ്പുറം: ഭാര്യ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, ഭര്‍ത്താവ് അടിപൊളി ഫോട്ടോഗ്രാഫര്‍. ഈ കോംമ്പോയില്‍ പിറക്കുന്നതാകട്ടെ അടിപൊളി വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രചാരണവും. മലപ്പുറത്തെ ദമ്പതികളാണ് ഈ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. പതിവ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് മാറി ന്യൂജെന്‍ ക്യാന്‍ഡിഡ് പോസ്റ്ററുകളാണ് ഇവരുടെ പരീക്ഷണം. വന്‍ തോതില്‍ ചിത്രം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.
എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി നെബില നാസറും ഭര്‍ത്താവ് നാസര്‍ എടപ്പാളുമാണ് മാറിയ തെരഞ്ഞെടുപ്പ് കാലത്തെ, പോസ്റ്ററുകളിലൂടെ വീണ്ടും മാറ്റി മറിച്ചത്. വയലിലും, കവലയിലും, ചായക്കടയിലും, കടല്തീരത്തുമെല്ലാം നില്ക്കുന്ന സ്ഥാനാര്‍ത്ഥി. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി നെബില നാസര്‍, വോട്ടാര്മാരോട് പറയാനാഗ്രഹിക്കുന്നതും ഈ ചിത്രങ്ങളിലെ പ്രകടമായ ആശയമാണ്.
ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവിന്റെ ആശയത്തില്‍ ഉദിച്ചതാണ് ചിത്രങ്ങള്‍. പോസ്റ്ററിലെതുപോലെ മൂന്നാം വാര്‍ഡിലും ഇക്കൊല്ലം മാറ്റത്തിന്റെ ചിത്രം വരയ്ക്കാമെന്നാണ് നെബിലയുടെയും പ്രതീക്ഷ.
Discussion about this post