തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നുവെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത്. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവാണ് ശബ്ദ രേഖ പുറത്ത് വിട്ടിരിക്കുന്നത്. കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മുഖ്യമന്ത്രിക്കെതിരെ പറയണമെന്ന ആവശ്യം മുന്‍പോട്ട് വെച്ചതെന്ന് സ്വപ്‌ന സുരേഷ് ഓഡിയോയില്‍ പറയുന്നുണ്ട്.
കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സ്റ്റേറ്റ്മെന്റ് വായിക്കാന്‍ തന്നില്ലെന്നും ഒപ്പിടാന്‍ പറയുകയായിരുന്നുവെന്നും സ്വപ്നാ സുരേഷ് പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്. അതേസമയം, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.
സ്വപ്നയുടെ ശബ്ദ രേഖ ഇങ്ങനെ;
അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്
യു.എ.ഇയില്‍ പോയി സി.എമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്. എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട്, ഒരു പാട് ഫോഴ്സ് ചെയ്തു. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്നം ഉണ്ടാക്കിയത് കൊണ്ടേ.
കടപ്പാട്; ദ ക്യു
Discussion about this post