തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍.സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ വര്‍ഷവും അഡ്മിഷന്‍ താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ പ്രവേശനത്തിന് ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ കൂടി ഉയര്‍ന്ന ഫീസ് നിരക്ക് ആവശ്യവുമായി പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്കു കത്തുനല്‍കി. പെരിന്തല്‍മണ്ണ എംഇഎസ്, കൊല്ലം അസീസിയ, കാരക്കോണം സോമര്‍വെല്‍ സിഎസ്‌ഐ, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള തൃശ്ശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര, തിരുവല്ല പുഷ്പഗിരി എന്നിവയാണ് ഫീസ് ഘടന അറിയിച്ചത്. കഴിഞ്ഞ ദിവസം പത്ത് കോളേജുകളും ഫീസ് ഘടന അറിയിച്ചിരുന്നു.
Discussion about this post