കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന് വൻതിരിച്ചടിയാവുന്നു. അഴിമതിക്ക് എതിരെ വോട്ട് എന്ന പ്രചാരണവുമായി ഇറങ്ങിയ യുഡിഎഫിന് തിരിച്ചടിയായി എംസി കമറുദ്ദീന് പിന്നാവെ ഇത് രണ്ടാമത്തെ അംഗമാണ് അറസ്റ്റിലാവുന്നത്. ഇതോടെ പരിഹാസവും വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.
അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണമെന്ന് എഎ റഹീം പരിഹസിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തിൽ നിന്നും ഈടാക്കണമെന്നും കേരളം കാത്തിരുന്ന അറസ്റ്റാണ് ഇതെന്നും എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കേരളം കാത്തിരുന്ന അറസ്റ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീകെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം. പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തിൽ നിന്നും ഈടാക്കണം.
പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണം.
സാധാരണ അഴിമതി കേസുകളിൽ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം. പാലാരിവട്ടം കേസിൽ വളരെ വേഗതയിൽ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതർഹമാണ്.
പാലാരിവട്ടം പാലം പകൽ കൊള്ളയാണ്. പ്രതികൾക്ക് വേഗതയിൽ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയിൽ വേഗതയിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിയമ സാധ്യത തേടണം.
Discussion about this post