ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എകെ ആന്റ്ണി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
എലിസബത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ പരിശോധനയിലാണ് എലിസബത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റണിയുടെ മക്കള്‍ അടക്കമുള്ളവര്‍ നിലവില്‍ ക്വാറന്റൈനിലാണ്. എകെ ആന്റണി ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാന്‍ തയ്യാറായി ഇരിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post