കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ പിബി അബ്ദുല്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകും എന്നുമാണ് സുരേന്ദ്രന്റെ വാദം.
പിബി അബ്ദുല്‍ റസാഖ് മരിച്ചതിനാല്‍ മകനായ തനിക്ക് കേസില്‍ കക്ഷിചേരാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് മകന് ഷഫീഖ് റസാഖ് നല്കിയ അപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തും. അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു നേതാവ് നല്കിയ മറുപടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. എന്നാല്‍ 259 പേര് കള്ളവോട്ടു ചെയ്തു എന്നാണ് സുരേന്ദ്രന്റെ ആരോപണം.
Discussion about this post