കോട്ടയം: കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൂട്ടരാജി. കോട്ടയം നഗരസഭയിലെ നേതാക്കന്മാര് അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ തെറ്റായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിവിട്ട നേതാക്കന്മാര് പറയുന്നു.
കോട്ടയം നഗരത്തിലെ സജീവ പ്രവര്ചത്തകരായിരുന്ന മുപ്പതോളം പേരാണ് കോണ്‍ഗ്രസ് വിട്ടത്. ഇവരെല്ലാം ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടു്പപ് അടുത്തിരിക്കെയുള്ള രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കോട്ടയം ടൗണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി സജീവ് തിരുനക്കര, കോട്ടയം മുന്‍സിപ്പല്‍ 27ാം വാര്‍ഡ് പ്രസിഡന്റ് കിന്‍സണ്‍ തുടങ്ങിയ മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂറുമാറ്റം.
ജനാധിപത്യ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കു എന്നും അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
Discussion about this post