തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്നം മരവിപ്പിച്ചത്. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ഫാനും അനുവദിച്ചു. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാന്‍ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്കാന് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്.
Discussion about this post