കൊച്ചി: കൊച്ചി മെട്രോയില്‍ തങ്ങളുടെ സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുമതി. നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തീരുമാനം. സൈക്കിളിന് പ്രത്യേക ചാര്‍ജ്ജ് നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍ അഞ്ച് സ്റ്റേഷനുകളിലാണ് സൈക്കിള്‍ കയറ്റാന്‍ അനുമതി. ബാക്കിയുള്ള സ്റ്റേഷനുകളില്‍ സൈക്കിള്‍ കയറ്റാനുള്ള അനുമതി ഉടനെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കളമശേരിയെയും കാക്കനാട് കളക്ടറേറ്റിനെയും ബന്ധിപ്പിച്ചുള്ള ഫീഡര്‍ സര്‍വീസിന് തുടക്കമായി. പൊതുജനങ്ങള്‍ക്കും, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഫീഡര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
Discussion about this post